കൊല്ലം: ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്‌സ്‌റ്റൈല്‍സ് ഒരു വര്‍ഷംമുന്‍പായിരുന്നു തുടങ്ങിയത്.

കടയിലെ മാനേജരാണ് ദിവ്യാമോള്‍. അലിയും ദിവ്യയും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്.

ഇന്നലെ വീട്ടില്‍ എത്താത്തപ്പോള്‍ ഷോപ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് രണ്ടുപേര്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്.

ഒരു വര്‍ഷം മുമ്പാണ് ലാവിഷ് എന്ന പേരില്‍ ആയൂരില്‍ ഈ തുണിക്കട ആരംഭിക്കുന്നത്. ചടയമംഗലത്തും ഇവര്‍ക്ക് മറ്റൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ദിവ്യമോള്‍ ഇവിടെയും ജീവനക്കാരിയായിരുന്നു. പുതിയ സ്ഥാപനം തുടങ്ങിയതോടെയാണ് ആയൂരിലേക്ക് മാറിയത്.

ചടയമംഗലം പൊലീസെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. മരിച്ച ദിവ്യ രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്.