- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൊറന്‍സിക് സയന്‍സ് കോഴ്സിനിടെ രാജസ്ഥാനില്‍ തുടങ്ങിയ പ്രണയം; തിരുവനന്തപുരത്ത് ജോലി; യുവതി ഒന്നും വീട്ടില്‍ അറിയിച്ചില്ല; പൂച്ചാക്കലില്‍ സംഭവിച്ചത്
അമ്പലപ്പുഴ: ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ 22-കാരി നാലുദിവസം മുന്‍പു പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയിലെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് കിട്ടും. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കും ആണ്‍സുഹൃത്തിനും കൂട്ടുകാരനുമെതിരേ കേസെടുത്തതായി ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ അറിയിച്ചു. കേസില്‍ യുവതിയാണ് ഒന്നാംപ്രതി. കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് സദനത്തില്‍ അശോക് ജോസഫ് […]
അമ്പലപ്പുഴ: ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ 22-കാരി നാലുദിവസം മുന്‍പു പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയിലെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് കിട്ടും. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കും ആണ്‍സുഹൃത്തിനും കൂട്ടുകാരനുമെതിരേ കേസെടുത്തതായി ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ അറിയിച്ചു.
കേസില്‍ യുവതിയാണ് ഒന്നാംപ്രതി. കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് സദനത്തില്‍ അശോക് ജോസഫ് (30) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയേയും അറസ്റ്റു ചെയ്യും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുഞ്ഞിനെ കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം,
ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. ആണ്‍സുഹൃത്ത് തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചയാളാണ്. രാജസ്ഥാനിലെ ജയ്പുരില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു യുവതി. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ആരോഗ്യ പ്രശ്‌നമുള്ള യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. പൂച്ചാക്കല്‍ പോലീസാണ് കേസന്വേഷിക്കുന്നത്. ഭാരതീയ ന്യായസംഹിത 93,3 (5), ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75 എന്നീ വകുപ്പുകളാണ് പൂച്ചാക്കല്‍ പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ വകുപ്പുകള്‍ ഇടാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് യുവതി പൂച്ചാക്കലിലെ വീട്ടില്‍ പ്രസവിച്ചത്. ശനിയാഴ്ച ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിശോധനയില്‍ പ്രസവം കഴിഞ്ഞതായി മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയി ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതായാണ് യുവതി അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. അമ്മ തൊട്ടിലില്‍ കുട്ടിയെ കിട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതോടെ ആണ്‍സുഹൃത്തിനെ കുറിച്ച് യുവതി മൊഴി നല്‍കി.
അമ്പലപ്പുഴ പോലീസിന്റെ സഹായത്തോടെ തകഴിയിലെത്തി പൂച്ചാക്കല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കുഴിച്ചുമൂടിയതായി ഇവര്‍ പോലീസിനെ അറിയിച്ചു. പോലീസ് കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം കുഴിച്ചിട്ടതായാണ് പ്രതികള്‍ പോലീസിനെ അറിയിച്ചത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവു ചെയ്യാനായി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണു യുവതി പൊലീസിനു മൊഴി നല്‍കിയത്.