- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാങ്കധികൃതര്‍ ജപ്തിചെയ്ത വീടിനുസമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു
അമ്പലപ്പുഴ: പുന്നപ്രയില്‍ ബാങ്കധികൃതര്‍ ജപ്തിചെയ്ത വീടിനുസമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയകലുന്നു. ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സ്വാഭാവിക മരണമാണ്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പുന്നപ്ര പറവൂര്‍ വട്ടത്തറയില്‍ അനിലന്റെ മകന്‍ വി.എ. പ്രഭുലാലിനെ (38)യാണ് ജപ്തിചെയ്ത വീടിനുസമീപത്തെ ഷെഡില്‍ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ മരിച്ചനിലയില്‍ കണ്ടത്. വീടുവെക്കുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട് കഴിഞ്ഞമാസം 24-ന് സഹകരണബാങ്ക് അധികൃതര്‍ ജപ്തിചെയ്തിരുന്നു.
ഇതിനുശേഷം പ്രഭുലാല്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബാങ്കധികൃതര്‍ ജപ്തി നടപടികള്‍ സ്വീകരിച്ചതെന്നും ഇതിനെതിരേ മുഖ്യമന്ത്രിക്കും ബാങ്കിന്റെ റീജണല്‍ ഓഫീസര്‍ക്കും പോലീസിലും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ജപ്തിചെയ്ത വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബാങ്കധികൃതര്‍ പൂട്ടിയ വീട് പ്രഭുലാലിന്റെ മരണശേഷം ബന്ധുക്കളടക്കമുള്ളവര്‍ ചേര്‍ന്ന് പൂട്ടുപൊളിച്ച് അകത്തുകയറിയിരുന്നു. മൃതദേഹവുമായി ബാങ്കിനുമുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബാങ്ക് അവധിയായതിനാല്‍ നടന്നില്ല.