- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ ഷോറൂമിൽ അതിക്രമിച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച
മൈസൂരു: ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സ് ജൂവല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കോടികളുടെ കവർച്ച. ഹുൻസൂർ ബസ്‌സ്റ്റാൻഡിന് പിന്നിലുള്ള ഈ സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഏകദേശം നാലുമുതൽ അഞ്ചുകോടി രൂപ വരെ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളാണ് മുഖംമൂടിയണിഞ്ഞ അഞ്ചംഗ സംഘം കവർന്ന് കടന്നുകളഞ്ഞത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമികൾ ഷോറൂമിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ബാഗുകളിൽ നിറച്ച് മിനിറ്റുകൾക്കകം ബൈക്കുകളിൽ രക്ഷപ്പെടുകയുമായിരുന്നു. കവർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞയുടൻ ഹുൻസൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി ഷോറൂമിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് ഐജി ബോറലിംഗയ്യയും എഎസ്‌പി നാഗേഷും ജൂവല്ലറി സന്ദർശിച്ചു. കവർച്ച നടത്തിയ സംഘത്തെ എത്രയും പെട്ടെന്ന് പിടികൂടാനും മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.




