- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുണ്ടും ബനിയനും ധരിച്ചെത്തിയ ഒരാള്‍, മാഹിയിലെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലത്തിനുള്ളില് കയറി ഓഫീസിലെ പൂട്ട് പൊട്ടിച്ച് പണവുമായി മുങ്ങി; ദൃശ്യങ്ങള്‍ പുറത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു
മാഹി: ചുറ്റമ്പലത്തിനുള്ളില്‍ കയറി ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മോഷണം. മാഹിയിലെ പന്തക്കല്‍ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിന്റെ മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയാണ് മോഷണം പോയത്. മുണ്ടും ബനിയനും ധരിച്ചെത്തിയ അഞ്ജാതനാണ് കവര്‍ച്ച നടത്തിയത്.മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.
രാത്രിയോടെ മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതും ചുറ്റും നിരീക്ഷിച്ച് നേരെ അമ്പലത്തിനുള്ളിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ചുറ്റമ്പലത്തിനുള്ളിലെ ക്ഷേത്രം ഓഫീസിനുള്ളില്‍ കയറി പണം മോഷ്ടിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് കള്ളന്‍ ഓഫീസിനുള്ളില്‍ കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ച അയ്യായിരയും രൂപ കവര്‍ന്നാണ് മോഷ്ടാവ് മടങ്ങിയത്.
രാവിലെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹി രവി നികുഞ്ജം പറഞ്ഞു. പിന്നാലെ പോലീസില്‍ വിവരമറിയിക്കുകയിരുന്നു. മാഹി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തിയും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.