- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നഷ്ടമായത് ഭരണസമിതി അംഗങ്ങളില്‍ നിന്ന് പലിശ സഹിതം ഈടാക്കും; ഓഡിറ്റ് റിപ്പോര്‍ട്ട് ഗൗരവതരം; തിരുവിതാംകൂര്‍ സഹകരണ സംഘം അംഗങ്ങള്‍ ഒളിവില്‍
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പില്‍ നഷ്ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. നഷ്ടമായ തുക ഭരണസമിതി അംഗങ്ങളില്‍നിന്ന് പലിശ സഹിതം ഈടാക്കും. കുറ്റക്കാരായ അംഗങ്ങളില്‍നിന്ന് എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തും. വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭരണസമിതി അംഗങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് അയക്കും. ഭരണസമിതി അംഗങ്ങള്‍ നഷ്ടമായ തുക തിരിച്ചടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ സഹകരണ നിയമപ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടും. തിരുവിതാംകൂര്‍ സഹകരണ […]
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പില്‍ നഷ്ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. നഷ്ടമായ തുക ഭരണസമിതി അംഗങ്ങളില്‍നിന്ന് പലിശ സഹിതം ഈടാക്കും. കുറ്റക്കാരായ അംഗങ്ങളില്‍നിന്ന് എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തും. വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭരണസമിതി അംഗങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് അയക്കും. ഭരണസമിതി അംഗങ്ങള്‍ നഷ്ടമായ തുക തിരിച്ചടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ സഹകരണ നിയമപ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടും. തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പ് പുറത്തുവന്നതോടെ ആരോപണ വിധേയരായ മുന്‍ ഭരണസമിതി അംഗങ്ങള്‍ ഒളിവില്‍പ്പോയി എന്നാണ് പോലീസ് പറയുന്നത്.
സംഘത്തില്‍ ലക്ഷങ്ങള്‍ വായ്പയായി വിതരണം ചെയ്തത് മതിയായ ജാമ്യ വ്യവസ്ഥ പാലിക്കാതെയാണന്നും പലവിധ കാരണങ്ങളാല്‍ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരില്‍ പലരും പറയുന്നു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വക്താവുമായിരുന്ന എം എസ് കുമാര്‍ സംഘത്തിന്റെ മുന്‍ പ്രസിഡന്റാണ്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ബിജെപി നേതാവായ സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതിയാക്കി മുന്‍ ഭരണസമിതിയിലെ 11 പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്.
ബി.ജെ.പി നേതാക്കളായ 10 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പ്രതികളാക്കി 12 കേസുകള്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ തെളിവുകളും രേഖകളും ശേഖരിച്ചശേഷം ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.അതേസമയം, നിക്ഷേപത്തുക ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തി. 85ഓളം പേരാണ് നിലവില്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തട്ടിപ്പ് പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ സമാനമായ പരാതികളുമായി സമീപിക്കുന്നുണ്ടെന്നും പരാതിയും രേഖകളും വിശദമായി പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
പണം നഷ്ടപ്പെട്ട 92 പേര്‍ ചേര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ചേരുന്നതിനും കൂടുതല്‍ ആളുകള്‍ സമീപിക്കുന്നുണ്ടെന്നാണ് നിക്ഷേപകര്‍ പറയുന്നത്. അതേസമയം, മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ വിശ്വസിച്ചാണ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചതെന്ന് നിക്ഷേപകരില്‍ പലരും പറയുന്നു. 50 തില്‍ലധികം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപി നേതാവ് എം എസ് കുമാര്‍ ഉള്‍പെടെ നിരവധി ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. ബിജെപി നേതാവ് എം എസ് കുമാര്‍ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നിലവില്‍ മൂന്ന് കേസാണ് പൊലീസ് എടുത്തിരിക്കുന്നത്. ബോര്‍ഡ് അംഗങ്ങള്‍ ഒളിവിലാണെന്നും നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണെന്നും പൊലീസ് വ്യക്തമാക്കി.
100 ലധികം പേര്‍ക്കാണ് പണം തിരികെ ലഭിക്കാനുള്ളത്. നിരവധി തവണ പണം ആവശ്യപെട്ട് സൊസൈറ്റിയുമായി ബന്ധപെട്ടെങ്കിലും ഫലം ഉണ്ടായില്ല. നിലവില്‍ ഇവര്‍ക്ക് ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസ് പൂട്ടിയനിലയിലാണ്. സ്റ്റാച്യു സ്വദേശി ടി. സുധാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസെടുത്തത് ഇവര്‍ക്ക് 85 ലക്ഷം രൂപ നഷ്ട്ടമായിരുന്നു.കഴിഞ്ഞ ഏപ്രില്‍ 28നു നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞെങ്കിലും പണം തിരികെ ലഭിച്ചില്ല. വഞ്ചിയൂര്‍ സ്വദേശി ദിവ്യയ്ക്ക് 4.70 ലക്ഷം രൂപ നഷ്ട്മായി. വെള്ളനാട് സ്വദേശി ദിനചന്ദ്രനും 20 ലക്ഷം രൂപ നഷ്ട്മായി.