- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും അക്രമണം നടത്തിയത് പാസ്റ്ററും സംഘവും; അഗതിമന്ദിരത്തില്‍ അക്രമം കാട്ടിയപ്പോള്‍ മര്‍ദ്ദിച്ചു; അവശനായതോടെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിച്ചു; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍; ചികിത്സയില്‍ കഴിയുന്ന സുദര്ശന് 11 കേസുകളില്‍ പ്രതി
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും അക്രമണം നടത്തിയത് പാസ്റ്ററും സംഘവും
തൃശൂര്‍: റോഡരികില്‍ ജനനേന്ദ്രിയത്തിനും കണ്ണിനും പരുക്കേറ്റ നിലയില്‍ റോഡരികില്‍ യുവാവിനെ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. അഗതിമന്ദിരം നടത്തിപ്പുക്കാരായ മൂന്ന് പേരാണ് അരൂര്‍ സ്വദേശി സുദര്‍ശനെ (44) ക്രൂരമായി മര്‍ദ്ദിച്ചത്. അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത വിധത്തില്‍ അതിക്രമമാണ് അരങ്ങേറിയത്. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍ വെച്ചാണ് കൊലക്കേസ് പ്രതിയായ സുദര്‍ശന് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ അഗതിമന്ദിരം നടത്തിപ്പുകാരന്‍ പാസ്റ്റര്‍ ഫ്രാന്‍സിസ് (65), ആരോമല്‍ , നിതിന്‍, എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദര്‍ശനെ പിടികൂടുന്നത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.
അഗതി മന്ദിരത്തില്‍ വെച്ച് സുദര്‍ശന്‍ അക്രമം കാട്ടി. തുടര്‍ന്ന് ഇവിടെ വെച്ച് സുദര്‍ശനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയന്നത്. മര്‍ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്റെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുദര്‍ശന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
11 കേസുകളിലെ പ്രതിയാണ് സുദര്‍ശന്‍. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. അക്രമികള്‍ കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശന്‍.
ജനനേന്ദ്രിയം മുറിച്ച നിലയിലും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലുമാണ് സുദര്‍ശനെ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു. നഗ്‌നനായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന സുദര്‍ശനനെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ക്രൂരമായ ആക്രമണ വിവരം പുറത്തറിയുന്നത്. അക്രമികള്‍ കത്തികൊണ്ടു ശരീരത്തില്‍ വെട്ടിയിട്ടുണ്ട്. കാഴ്ച നഷ്ടമായി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതര നിലയില്‍ തുടരുകയാണ്.
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയില്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ ആയിരുന്ന. ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. സിസി ടിവികള്‍ അടക്കം പരിശോധിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.




