- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓന്റെ..കണ്ണ് കണ്ട ചുമന്ന് ഇരിക്കണ്..; എടാ മോനെ..വണ്ടിയെ വട്ടം വയ്ക്ക്; കെഎസ്ആർടിസി യെ വിടാതെ പിന്തുടർന്ന് കാർ; ബസിനെ തടഞ്ഞുനിർത്തി ചുണ കുട്ടന്മാർ; താക്കോൽ ഊരിയെടുത്തതും ചെറിയ ട്വിസ്റ്റ്; കേറടാ ജീപ്പിലെന്ന് പോലീസ്; ഒന്ന് മസ്സാകാൻ നോക്കിയ യുവാക്കൾക്ക് സംഭവിച്ചത്!
മലപ്പുറം: സോഷ്യൽ മീഡിയ തുറക്കുമ്പോൾ ഓരോ ദിവസവും പല വെറൈറ്റി വീഡിയോകളാണ് നമ്മൾ കാണുന്നത്. ആളുകളെ ആപത്തിൽ നിന്നും രക്ഷിക്കുന്നതും.പാവപ്പെട്ടവർക്ക് സഹായം നൽകുന്നതും അങ്ങനെ പ്രചോദനം നൽകുന്ന ഒരുപാട് ദൃശ്യങ്ങൾ കാണുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ ഒന്ന് വൈറലാകാൻ നോക്കിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി.
മലപ്പുറത്താണ് ആളുകളിൽ ചിരിപടർത്തിയ സംഭവം നടന്നത്. ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം നടന്നത്. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് മൂന്നംഗ സംഘം തടഞ്ഞത്. ഇവരുടെ കാറിൽ ബസ് തട്ടിയെന്നായിരുന്നു ആക്ഷേപം. താക്കോൽ തിരികെ നൽകണമെന്നും യാത്ര മുടക്കരുതെന്നുമാവശ്യപ്പെട്ട് ബസ് യാത്രക്കാരും രംഗത്തെത്തി. തുടർന്ന് താക്കോൽ തിരികെ നൽകിയെങ്കിലും ബസ് തടഞ്ഞിടുകയും ചെയ്തു.
വിവരം അറിഞ്ഞ് ഉടനെ തന്നെ പോലീസ് എത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. പക്ഷെപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞില്ല. ഇതോടെ യുവാക്കള്‍ കുടുങ്ങി. ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കെഎസ്ആർടിസി ബസ് ഡ്രൈവറുടെ കണ്ണുകൾ ചുവന്നു കലങ്ങിയതിനാൽ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കൾ ഉയർത്തിയ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് കെഎസ്ആർടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുവാക്കൾ ഇത്തരം പ്രവർത്തി ചെയ്തതെന്നും നാട്ടുകാർ വ്യക്തമാക്കി.