- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷാപ്പ് ലൈസന്‍സ് പുതുക്കാതെ കള്ള് വില്പന: എക്സൈ് റെയ്ഡില്‍ പിടിച്ചെടുത്ത് 16 ലിറ്റര്‍ കള്ള്; ഉടമ പിടിയില്‍
കൊല്ലം: ലൈസന്‍സില്ലാതെ കള്ള് വില്‍പനയ്ക്കായി സൂക്ഷിച്ച ഹോട്ടല്‍ ഉടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം എക്‌സൈസ് റേഞ്ച് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓലയില്‍ ഷാപ്പിലാണ് ലൈസന്‍സ് പുതുക്കാതെ അനധികൃതമായി കള്ള് വില്‍പ്പന നടത്തി വന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്.
ഷാപ്പ് ലൈസന്‍സ് പുതുക്കാതെ ഇപ്പോള്‍ ഹോട്ടലായി പ്രവൃത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും 16 ലിറ്റര്‍ കള്ള് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശാനുസരണം സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, കൊല്ലം എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് സംഘവും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
പരിശോധന സംഘത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗമായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.മനോജ് കുമാര്‍, കൊല്ലം ഐബി യൂണിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ മനു, കൊല്ലം റെയിഞ്ച് ഇന്‍സ്പെക്ടര്‍ വിഷ്ണുവും സംഘവും, കൊല്ലം സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും കൊല്ലം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.