- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലോറി ഓഫ് ചെയ്യാതെ ഡ്രൈവർ ചായ കുടിക്കാനിറങ്ങി; പിന്നാലെ എത്തിയ കള്ളൻ ലോറിയുമായി മുങ്ങി; പോകുംവഴി കള്ളന് വിനയായി അപകടം; ഒടുവിൽ മോഷ്ട്ടാവിനെ കൈയ്യോടെ പിടികൂടി പോലീസ്; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ...!
ഇടുക്കി: സംഭവം നടക്കുന്നത് ഇടുക്കി കുട്ടിക്കാനത്ത്. നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി കള്ളൻ കടന്ന വാർത്തകളാണ് പുറത്തുവരുന്നത്. ലോറി ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി നിര്‍ത്തിയിട്ടപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
പിന്നാലെ എത്തിയ മോഷ്ട്ടാവ് ലോറിയുമായി കടന്നുകളഞ്ഞു. ഒടുവിൽ കള്ളന് പണികിട്ടുകയായിരിന്നു. അമിതവേഗതയിൽ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണം തെറ്റി മറിഞ്ഞതോടെ കള്ളൻ പിടിയിലാവുകയായിരുന്നു.
കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയന് (42) ആണ് പോലീസ് വലയിൽ കുടുങ്ങിയത്. തമിഴ്നാട്ടിലെ തേനിയില്‍നിന്നു ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം നടന്നത്.
കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍, ലോറിയുടെ എന്ജിന് ഓഫ് ചെയ്യാതെ ഹാന്‍ഡ് ബ്രേക്ക് ഇട്ടാണ് ചായകുടിക്കാന്‍ പോയത്. ഇറക്കത്തില്‍ കിടന്ന ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് റിലീസ് ആയതാണെന്ന് വിചാരിച്ച് ഡ്രൈവര്‍ അടുത്തുള്ളവരുടെ സഹായം തേടി. പക്ഷെ പിന്നീടാണ് കാര്യം വിഷയമാണെന്ന് മനസിലായത്.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ഉടനെ ലോറിയെ പിന്തുടര്ന്നു. അമിതവേഗത്തില്‍ പോയ ലോറി കൊടുംവളവില്‍ മറിഞ്ഞുകിടക്കുന്നത് അവര്‍ കാണുകയും.
സമീപത്ത് പൊന്തക്കാട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവിനെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പിടികൂടി പീരുമേട് പോലീസിന് കൈമാറുകയും ചെയ്തു.