- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവിനെ കടയിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം; പിടിക്കപ്പെടുവെന്നായപ്പോള് രണ്ട് പേരും മുംബൈയ്ക്ക് രക്ഷപ്പെട്ടു; പണം തീര്‍ന്നതോടെ തിരികെ നാട്ടിലേക്ക്; ട്രെയിനില്‍ വച്ച് പ്രതികളെ പൊക്കി പോലീസ്
തിരുവനന്തപുരം: യുവാവിനെ കടയലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വെട്ടിക്കൊല്ലം ശ്രമിച്ചതിന് ശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. കൊച്ചുവേളി ട്രെയിനില്‍ നിന്ന് മംഗലപുരം മുള്ളന്‍ കോളനി ആലുനിന്നവിള വീട്ടില്‍ മുഹമ്മദ് അഷ്‌റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആര്‍.എസ്. മന്‍സിലില്‍ ഷഹീന്‍ കുട്ടന്‍ (30) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളും. കാപ്പ കേസില്‍ തടവില്‍ കഴിഞ്ഞിറങ്ങിയ ഇവര്‍ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഹനപുരം ഖബറഡി നെടുവം ദാരുല്‍ ഇഹ്‌സാന്‍ വീട്ടില്‍ നൗഫലി(27) എന്നയാള്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വെട്ടേറ്റത്. ഖബറഡി ജങ്ഷന് സമീപം ബൈക്കിലെത്തിയ പ്രതികള്‍ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാന്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.
പിന്നാലെയെത്തിയ അക്രമികള്‍ കടയ്ക്കകത്തു കയറി നൗഫലിനെ വെട്ടിവീഴ്ത്തി. റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സ്‌കൂട്ടറില്‍ ഇവര്‍ മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മംഗലപുരം പൊലീസ് അറിയിച്ചു.