ആലപ്പുഴ: പോക്‌സോ കേസില്‍ അറസ്റ്റിലായ യൂടൂബര്‍ വി ജെ മച്ചാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് റിസോര്‍ട്ടില്‍ വച്ച്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ 16 കാരിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ആണ് ലൈംഗിക പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍, കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ലത്തീഫ് എം ബി യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സിങ്, സിപിഒ മാരായ മാഹിന്‍, ഷിബു, എന്നിവര്‍ ചേര്‍ന്ന് പ്രതിയെ മാന്നാര്‍ ഉള്ള വീട്ടില്‍ നിന്നും കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കളമശ്ശേരിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ മാന്നാര്‍, സ്വദേശിയായ വി ജെ മച്ചാന്‍ (ഗോവിന്ദ്) ( 30) എന്ന യൂടൂബറെയാണ് അറസ്റ്റ് ചെയ്തത്. വി ജെ മച്ചാന്‍ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഗോവിന്ദിന്റെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും വിശദമായി പരിശോധിക്കുന്നുമുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഗോവിന്ദിനുള്ളത്. സൈബറിടത്തില്‍ വ്യത്യസ്തമായ വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയനാണ് വി ജെ മച്ചാന്‍. അടുത്തകാലത്തായി സെലിബ്രിറ്റി സ്റ്റാറ്റസോടെ ചില പരിപാടികളിലും പങ്കെടുത്തിരുന്നു.