- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മയെ കൊല്ലപ്പെടുത്തി; പിന്നീട് കുഴിച്ചിട്ടു; അമ്മയെ കാണാതായെന്ന ആദ്യ ഭര്‍ത്താവിലെ മക്കളുടെ പരാതി നിര്‍ണ്ണായകമായി; കുറ്റസമ്മതം നടത്തി പഴനി; അട്ടപ്പാടിയിലെ കൊല തെളിയുമ്പോള്‍
പാലക്കാട് : അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ആദിവാസി യുവതി ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മയുടേത്. ഇവരെ രണ്ട് മാസം മുന്‍പ് കാണാതായതായിരുന്നു സംഭവത്തില്‍ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂര്‍ പോലീസ് പിടികൂടി. കൊന്നതാണെന്ന് പഴനി കുറ്റസമ്മതം നടത്തി. മൃതദേഹം വള്ളിയമ്മയുടേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
വള്ളിയമ്മയെ ഉള്‍വനത്തില്‍ കുഴിച്ചിട്ടതായാണ് പഴനി പോലീസിനോട് പറഞ്ഞത്. പരിശോധനയില്‍ ആണ് വള്ളിയമ്മയുടെ മൃതശരീരം ആണെന്ന് മനസിലായത്. വീണ് പരിക്കേറ്റ വള്ളിയമ്മ മരിക്കുകയായിരുന്നു എന്നാണ് പഴനി പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് തര്‍ക്കത്തിനിടെ കൊന്നതാണെന്ന് സമ്മതിച്ചു. വള്ളിയമ്മയുടെ ആദ്യ ഭര്‍ത്താവിലെ മക്കള്‍ പരാതി നല്‍കിയ പ്രകാരം പോലിസ് കേസ് എടുത്ത് അന്യാഷണം ആരംഭിച്ചു.
രണ്ടുമാസം മുമ്പാണ് വള്ളിയമ്മയെ കാണാതായത്. വള്ളിയമ്മയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് വള്ളിയമ്മയുടെ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂര്‍ പോലീസ് പിടികൂടുകയായിരുന്നു. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശിയായിരുന്നു വള്ളിയമ്മ.
മക്കള്‍ പരാതിപ്പെട്ടതോടെ സംശയം തോന്നിയ പൊലീസ് ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവ് പഴനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. വനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടതായും പഴനി പൊലീസിനോട് പറഞ്ഞു.
ആഞ്ചക്കകൊമ്പ് ഉന്നതിയില്‍ നിന്ന് ഏതാണ്ട് 5 കിലോമീറ്റര്‍ ഉള്‍വനത്തില്‍ മൃതദേഹം കുഴിച്ചിട്ടു. കുറെക്കാലമായി വള്ളിയമ്മ ആഞ്ചക്കകൊമ്പ് ഉന്നതിയില്‍ പഴനിയോടൊപ്പമാണു താമസിച്ചിരുന്നത്. മൃതദേഹത്തില്‍ ശാസ്ത്രീയ പരിശോധന നടത്തും. അതിന് ശേഷമേ മരണ കാരണത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ.