തിരുവനന്തപുരം: നിനച്ചിരിക്കാതെ തേടി വന്ന ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വർക്കലയിലെ പെൺകുട്ടിയുടെ കുടുംബം. 19 കാരിയായ മകൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കൺമുന്നിൽ കാണേണ്ടി വന്നതിന്റെ നടുക്കം മാറുന്നില്ല പിതാവ് അച്ഛൻ. സംഭവിച്ചത് യാഥാർഥ്യമാണോ എന്നുംപോലും തിരിച്ചറിയാൻ കഴിയാത്ത വല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം.

കതകിൽ ആരോ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനൽ തുറന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ നിറ കണ്ണുകളോടെ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നുവെന്നും ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന സജീവ് പറഞ്ഞു. വർക്കല വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺക്കുട്ടിയുടെ ആൺ സുഹൃത്തായ പള്ളിക്കൽ സ്വദേശി ഗോപു (20) വിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

പെൺക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.

രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛൻ സജീവ് പൊലീസിന് മൊഴി നൽകി. കഴുത്തിൽ ആഴത്തിൽ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 1.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് വാതിൽ തുറന്ന പിതാവ് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട സംഗീത. സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് രാവിലെയോടെ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണെന്ന് അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.