- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകര ബാങ്ക് തട്ടിപ്പില്‍ മാനേജര്‍ ലക്ഷ്യമിട്ടത് വന്‍സ്രാവുകളെ; മുക്കുപണ്ടം വച്ച് തട്ടിപ്പ് 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകളില്‍
കോഴിക്കോട്: വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി മുങ്ങിയ ബാങ്ക് മാനേജര്‍ ലക്ഷ്യമിട്ടത് വലിയ ഇടപാടുകാരെ. 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകളിലാണ് മാനേജര്‍ കയ്യിട്ടു വാരിയത്. ഇതില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. 42 ഇടപാടുകളിലായുള്ള സ്വര്‍ണമാണ് […]
കോഴിക്കോട്: വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി മുങ്ങിയ ബാങ്ക് മാനേജര്‍ ലക്ഷ്യമിട്ടത് വലിയ ഇടപാടുകാരെ. 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകളിലാണ് മാനേജര്‍ കയ്യിട്ടു വാരിയത്. ഇതില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. 42 ഇടപാടുകളിലായുള്ള സ്വര്‍ണമാണ് ബാങ്കില്‍ നിന്നും നഷ്ടമായത്. തട്ടിപ്പിന് ഇരയായവരില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരുമുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് വിവരം. തട്ടിപ്പിനെക്കുറിച്ച് ബാങ്കും പോലീസും അന്വേഷണം തുടരുകയാണ്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ശാഖയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ ആണ് ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചുമതല ഏറ്റെടുത്ത പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
26 കിലോയുടെ മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ നിന്നും കണ്ടെത്തിയത്. ഇത്രയും അളവില്‍ പണയം വെച്ച സ്വര്‍ണ്ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകില്‍ മധുജയകുമാര്‍ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്.
മധുജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല. തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ മുങ്ങി. ബാങ്ക് മാനേജര്‍ ഇര്‍ഷാദ് നല്‍കിയ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു. പ്രതി മധു ജയകുമാറിനെ കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ മറ്റ് ജീവനക്കാരേയും ഉടന്‍ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
വടകര ശാഖയിലെ റീ അപ്രൈസല്‍ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ റുക്‌സാന വില്ലയില്‍ ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.