- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീണയുടെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിക്കുന്നു; താമസ ചെലവുകള്‍ നല്‍കിയത് ആരെന്നതിലും അന്വേഷണം; സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകള്‍; മുഖ്യമന്ത്രിയുടെ മകളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; അന്വേഷണം അന്തിമ ഘട്ടത്തില്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് എതിരെ എസ് എഫ് ഐ ഒ നടത്തുന്നത് സമഗ്ര അന്വേഷണം. നിരവധി പൊരുത്തക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരം തേടി. സിഎംആര്‍എല്ലിന്റെ മറ്റ് ഇടപാടുകളില്‍ അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആര്‍എല്ലില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം. എല്ലാം പരിശോധിക്കും. എന്നാല്‍ അക്കൗണ്ടു വഴി വിതരണം ചെയ്തതു കൊണ്ട് തന്നെ വീണയ്‌ക്കെതിരായ പരാതിയിലാണ് പ്രത്യക്ഷ തെളിവുള്ളത്.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആര്‍എല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആര്‍എല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐ ഒ വിവരശേഖരണം പൂര്‍ത്തിയായി. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന്, ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്ന കേസില്‍ എസ്.എഫ്.ഐ.ഒ. വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ഒന്‍പതിനാണു ചെന്നൈയിലെ ഓഫീസിലെത്തി എസ്.എഫ്.ഐ.ഒ. അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദിന് മുന്നില്‍ വീണാ വിജയന്‍ മൊഴിനല്‍കിയത്. കേസ് ഏറ്റെടുത്ത് പത്തുമാസത്തിനു ശേഷമാണു നടപടി. രണ്ടു വട്ടം വീണയില്‍ നിന്നും മൊഴിയെടുത്തു എന്നും സൂചനയുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.
കഴിഞ്ഞ ആഴ്ചയിലെ മൊഴി നല്‍കലില്‍ ഇ-മെയില്‍ വഴി നേരത്തെ നല്‍കിയ വിവരങ്ങള്‍ വീണ ആവര്‍ത്തിച്ചു. അതേ സമയം, മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണു സൂചന. എക്സാലോജിക് കമ്പനിയുടെ ഐടി കണ്‍സെല്‍ട്ടന്റ് എന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്കാണ് സി.എം.ആര്‍.എല്ലില്‍നിന്നു പണം കൈപ്പറ്റിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വീണ. ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണു വീണ വിജയന്‍ ചെന്നൈയിലെത്തിയത്. അന്നേദിവസം രാത്രി തന്നെ തിരികെ തിരുവനന്തപുരത്തെത്തി. കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ.ഒ. വീണാ വിജയന്റെ മൊഴിയെടുത്തത്. വീണയില്‍നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയായതായാണ് എസ്.എഫ്.ഐ.ഒ. നല്‍കുന്ന സൂചന.
എസ്.എഫ്.ഐ.ഒ. തലപ്പത്ത് ഉടന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അന്വേഷണകാലാവധിയും ഉടന്‍ തീരും. അതിനാല്‍ നവംബര്‍ പകുതിക്കുശേഷം റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നാണു വിവരം. ജനുവരിയില്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം പല തവണയായി സി.എം.ആര്‍.എല്‍., കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥരില്‍നിന്നു എസ്.എഫ്.ഐ.ഒ വിവരങ്ങളെടുത്തിരുന്നു. തുടക്കത്തില്‍ കാണിച്ച ആവേശം പിന്നെ എന്തുകൊണ്ട് ഇല്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണു വീണ വിജയന്റെ മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണു കേസ്. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവുപ്രകാരം ആര്‍.ഒ.സി. സംഘം തുടങ്ങിവച്ച അന്വേഷണമാണു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തത്.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് വിവാദങ്ങള്‍ക്ക് കാരണം. സ്വകാര്യകമ്പനി ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണു പരാതിക്കാരനായ ഷോണ്‍ ജോര്‍ജിന്റെ പ്രധാന ആവശ്യം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു,