മലപ്പുറം: മലപ്പുറത്ത് എളങ്കൂരിലെ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിന്റെ അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി പൊലീസ്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രബിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.

സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരില്‍ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവന്‍ പറയുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെതിരെ യുവതിയുടെ മരണത്തില്‍ കുടുംബം വന്നതോടെയാണ് ഇപ്പോള്‍ കൂടുതല്‍ നടപടി സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കടുത്ത മാനസിക പീഢനമാണ് മകള്‍ നേരിട്ടതെന്ന് വിഷ്ണുജയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് ആഴ്ചകള്‍ക്കകം തന്നെ പ്രഭിന്‍ പീഡനം തുടങ്ങി. ജോലിയില്ലാത്തതിന്റെ പേരിലായിരുന്നു പീഡനം.

അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മകള്‍ എല്ലാം മറച്ചു വെച്ചു. മകളെ ചീത്തവിളിക്കുന്ന വോയിസ് ക്ലിപ്പുകള്‍ പക്കലുണ്ട്. ശാരീരികമായും മകളെ പീഡപ്പിച്ചിരുന്നുവെന്നും ശരീരത്തിലെ പാടുകളെ കുറിച്ച് കൂട്ടുകാരി പറഞ്ഞിരുന്നുവെന്നും അച്ഛന്‍ പറയുന്നു. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനെല്ലാം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ചേരി പൊലീസ് പ്രഭിനെ അറസ്റ്റു ചെയ്തത്.

2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനം കുറഞ്ഞ് പോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭര്‍ത്താവ് വിഷ്ണുജയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെല്ലാം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ടുനിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാണ് വിഷ്ണുജയുടെ കുടുംബത്തിന്റെ ആവശ്യം.

മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. സൗന്ദര്യമില്ലെന്ന് ഉള്‍പ്പടെ കാരണമായി പറഞ്ഞു. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് പെണ്‍കുട്ടിയുടെ അച്ഛന്‍ വിശദമാക്കി.

അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിന്റെ കാരണം അറിയില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍ പറഞ്ഞു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍ വ്യക്തമാക്കി.