ഹരിയാന: ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. യോഗ അധ്യാപകനായ ജഗ്ദീപിനെ ആണ് സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി ജീവന്‍ോടെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ ഹര്‍ദീപ് എന്ന വീട്ടുടമയെ പൊലീസ് അറസ്റ്റു ചെയ്തു.2023 ഡിസംബര്‍ 24-നാണ് കൊലപാതകം നടന്നത്, എന്നാല്‍ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. ജഗ്ദീപിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഹര്‍ദീപ് തന്റെ വീട്ടിന്റെ ഒരു ഭാഗം യോഗ അധ്യാപകനായ ജഗ്ദീപിന് വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിനിടെയാണ് ഭാര്യയുമായി ജഗ്ദീപിന് ബന്ധമുണ്ടെന്ന് സംശയിച്ചതും കൊലപാതകത്തിന് സൂത്രധാരനാവാനും ഹര്‍ദീപ് തീരുമാനിച്ചത്. ഡിസംബര്‍ 24-ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജഗ്ദീപിനെ ഹര്‍ദീപും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി. കൈകാലുകള്‍ കെട്ടിയ ശേഷം വായില്‍ ടേപ്പ് ഒട്ടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചര്‍ഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തിലെ ഏഴ് അടി ആഴമുള്ള കുഴിയില്‍ തള്ളിമൂടുകയും ചെയ്തു. കുഴല്‍ക്കിണര്‍ തൊടുന്നതിനായി കുഴിയെടുക്കുകയാണെന്ന വ്യാജേന ഹര്‍ദീപ് തൊഴിലാളികളെ നിയോഗിച്ചിരുന്നു.

ജനുവരി 3-ന് ജഗ്ദീപിനെ കാണാതായതായി ശിവാജി കോളനി പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്. ജഗ്ദീപിന്റെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിനൊടുവിലാണ് ഹര്‍ദീപിനെയും സുഹൃത്ത് ധരംപാലിനെയും കുടുക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. ഹര്‍ദീപ് അറസ്റ്റിലായതോടെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.