കൊച്ചി:കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങേറിയത്. മലപ്പുറത്ത് വീട്ടിൽ തന്നെ പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പോലീസ് തന്നെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിറാജ്ജുദ്ദിനെ പോലീസെത്തി മലപ്പുറത്ത് കൊണ്ടുപോവുകയും ചെയ്തു. അസ്മയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പോലും പുറത്തുവരുന്നത്.

പ്രസവശേഷം യുവതിക്ക് നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്. നേരായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇതിനിടെ, മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ അല്ലെങ്കിൽ അക്യൂപഞ്ചർ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മലപ്പുറത്തെ വീട്ടിൽവെച്ചാണ് അസ്മ പ്രസവിക്കുന്നത്. ഒമ്പത് മണിയോടെയാണ് അസ്മ മരിച്ച വിവരം ഭർത്താവ് സിറാജുദ്ധീൻ അറിയുന്നത്. രക്തസ്രാവം ഉണ്ടായിട്ടുപോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നു. ശ്വാസം മുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. ഇതിൽ മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. കൊണ്ടുവരുന്ന വഴിക്ക് 12 മണിയോടെയാണ് അസ്മയുടെ ബന്ധുക്കൾ മരണവിവരം അറിയുന്നത്.

ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസ് കേസെടുത്തത്. ചോരക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അതേ ആംബുലൻസിൽതന്നെ അസ്മയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കെസെടുത്തിരിക്കുന്നത്.

മൃതദേഹവുമായി വീട്ടിലെത്തുമ്പോഴാണ് മരണവിവരം എല്ലാവരും അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് പ്രസവം കഴിഞ്ഞതാണ്. രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിക്കുന്നത്. പ്രസവിച്ച വിവരമോ മരിച്ചവിവരമോ പെൺകുട്ടിയുടെ വീട്ടുകാരോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല. മരണം സംഭവിച്ചതിന് ശേഷം അവിടെനിന്ന് ആംബുലൻസ് വിളിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മരിച്ച അസ്മയുടെ അയൽവാസി അൻസാർ പറഞ്ഞു.

അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മൂന്ന് പ്രസവം നടന്നത് വീട്ടിലാണ്. ആലപ്പുഴ സ്വദേശിയാണ് ഭർത്താവ്. താമസിക്കുന്നത് മലപ്പുറത്ത് വാടക വീട്ടിലാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് മരിച്ചതെന്നാണ് അവർ പറയുന്നത്. എന്നാൽ, അങ്ങനെയല്ല. ആംബുലൻസിലേക്ക് കയറ്റുമ്പോൾ കൈ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ആളുകൾ പറയുന്നു.

പ്രസവശേഷം മരണവെപ്രാളം കാണിച്ചിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. സ്വന്തം കുട്ടിയോട് വെള്ളം വേണമെന്ന് പറഞ്ഞ് വെള്ളം കൊടുത്തപ്പോഴും മതിയായ ചികിത്സ നൽകാൻ തയ്യാറായില്ല. പ്രസവസമയത്ത് വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അദ്ദേഹം മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. ഒറ്റപ്പെട്ട വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരെനിന്ന് ആളുകളെ വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്നും അൻസാർ പറയുന്നു.

ചോരക്കുഞ്ഞിനെ പോലും ആശുപത്രിയിൽ ആക്കിയില്ല. ആ കുഞ്ഞിനേയും കൊണ്ടാണ് കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തിച്ചത്. പിന്നീട് ഞങ്ങളാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. ഐസിയുവിലാണ് കുഞ്ഞ്. ഒന്നും പറയാറായിട്ടില്ല. സിദ്ധചികിത്സയുമൊക്കെ ആയി നടക്കുന്നയാളാണ് അസ്മയുടെ ഭർത്താവെന്നാണ് അറിയുന്നത്. ആശുപത്രിയിലെ ചികിത്സയെ ഒക്കെ എതിർക്കുന്നവരാണ് ഇവരെന്നും അൻസാർ വ്യക്തമാക്കി.