- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെന്ന് പരാതി; അന്വേഷണം എത്തിയത് ഒരേ മുറിയിൽ താമസിച്ചിരുന്ന 22കാരിയിൽ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകന്റെ ഭീഷണി; നിർബന്ധത്തിന് വഴങ്ങി ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതി; രണ്ട് പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ നിർബന്ധിച്ചതിനെ തുടർന്ന് വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. 22കാരിയായ യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. ടാറ്റാ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ കൃഷ്ണഗിരിയിലെ വനിതാ ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം.
മഹാരാഷ്ട്ര സ്വദേശിനിയായ ഒരു യുവതിയാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം താമസിക്കുന്ന, ഒഡീഷ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി നീലുകുമാരി ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നീലുകുമാരി ഗുപ്തയാണ് കാമുകന്റെ നിർബന്ധത്തിന് വഴങ്ങി ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കാമുകൻ, ഇരുപത്തിയഞ്ചുകാരനായ സന്തോഷ്, ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്നയാളാണ്. തൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതിനാലാണ് ഇതിന് വഴങ്ങിയതെന്നും, എന്നാൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നും യുവതി മൊഴി നൽകി. തുടർന്ന് സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആറായിരത്തോളം വനിതാ ജീവനക്കാർക്കായി ടാറ്റാ ഇലക്ട്രോണിക്സ് നടത്തുന്ന ഈ ഹോസ്റ്റലിൽ 11 ബ്ലോക്കുകളാണുള്ളത്. ഒരു മുറിയിൽ നാലുപേരാണ് താമസം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ഹോസ്റ്റലിലെ എല്ലാ മുറികളിലും പരിശോധന നടത്തി.




