ബംഗളൂരു: സോഷ്യൽ മീഡിയ ഇപ്പോൾ തുറക്കുമ്പോൾ പലവിധത്തിലുള്ള വൈറൽ വീഡിയോസ് ആണ് കാണുന്നത്. വ്യത്യസ്തമായ നിരവധി വീഡിയോകളാണ് നമ്മൾ കാണുന്നത്. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ ബെംഗളൂരുവിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ബുള്ളറ്റിൽ കാമുകിയുമായി സാഹസിക റൈഡിങ്ങിന് മുതിർന്ന യുവാവിന് എട്ടിന്റെ പണി.

ബംഗളൂരുവിൽ കാമുകിക്ക് സംഭവിച്ച മൂഡ്ഓഫ് മാറ്റാൻ കാമുകൻ സ്വീകരിച്ചത് വ്യത്യസ്തമായ ഒരു വഴി. യുവതിയെ മടിയിലിരുത്തിയാണ് ഇയാൾ നടുറോഡിലൂടെ ബൈക്ക് ഓടിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ യുവാവിനെതിരെ സിറ്റി പോലീസ് നടപടിയെടുത്തു. ബംഗളൂരു ട്രാഫിക് പോലീസ് എക്‌സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മേയ് 17ന് ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്.

ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ‘ഹലോ ത്രിൽ തേടുന്നവരേ, റോഡ് സ്റ്റണ്ടുകൾക്കുള്ള വേദിയല്ല! നിങ്ങൾ ഉൾപ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,’ എന്നാണ് എക്‌സിലെ പോലീസ് ട്വീറ്റ്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഹെബ്ബാൾ ട്രാഫിക് പോലീസ് വാഹന നമ്പർ ട്രാക്ക് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, വീഡിയോ 22,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡ്രൈവർക്കെതിരെ മാത്രമല്ല, യുവതിക്കെതിരെയും നടപടിയെടുക്കണമെന്ന് നിരവധിപേർ കമന്റിലൂടെ പോലീസിനോട് ആവശ്യപ്പെട്ടു.ഇപ്പോൾ ഈ സാഹസിക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.