- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഗര്‍ഭിണിയാണെന്ന പരിഗണപോലും തന്നില്ല; കുടുംബാംഗങ്ങള്‍ ആക്രമിച്ചു; വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു'; ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികളായ പ്രവീണും മൃദുലയും
ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍
ചടയമംഗലം: സാമൂഹ്യ മാധ്യമങ്ങളിലെ താരദമ്പതികളായ പ്രവീണും മൃദുലയും അടുത്തിടെ ആണ് അച്ഛനും അമ്മയും ആയത്. നവംബര്‍ രണ്ടാം തീയതിയാണ് മൃദുല ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രി ആണ് ഇരുവരും പ്രസവത്തിനായി തെരെഞ്ഞെടുത്തതും. തുടക്കം മുതല്‍ പ്രസവം വരെ സര്‍ക്കാര്‍ ആശുപത്രിയെ ആണ് മൃദുലയും പ്രവീണും ആശ്രയിച്ചത്. എന്നാല്‍ ഇതിനെതിരെ ഇരുവരും കടുത്ത രീതിയില്‍ ഉള്ള സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവം, പ്രവീണിന്റെ സഹോദരനും ഡാന്‍സറും ആയ പ്രണവിനെക്കുറിച്ചും കുടുംബത്തെകുറിച്ചുള്ള ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
നിരവധി ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂര്‍ത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീണ്‍ പ്രണവ് യൂട്യൂബ് ചാനലില്‍ മൃദുലയും പ്രത്യക്ഷപ്പെടുത്തുടങ്ങിയിരുന്നു. അധികം വൈകാതെ ഇരുവര്‍ക്കും ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാര്‍ത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു.
മൃദുലയുടെ പ്രസവസമയത്ത് പ്രവീണ്‍ ഒറ്റയ്ക്ക് ആയതും അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അനുജന്‍ ആയ കൊച്ചു എന്ന പ്രണവും വിട്ടുനിന്നതും എല്ലാം ആരാധകര്‍ വലിയ ഗൗരവം ഉള്ള വിഷയം ആയി എടുക്കുകയും. കുടുംബപ്രശ്നങ്ങള്‍ കാരണം ഇവര്‍ വിട്ടുനിന്നു എന്ന രീതിയില്‍ ഉള്ള സംസാരത്തിലേക്ക് പോവുകയും ചെയ്തിരുന്നു. ആരാധകരുടെ സംശയങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ സൈബര്‍ അറ്റാക്കിനെതിരെയും പ്രതികരിച്ച മൃദുലയും പ്രവീണും തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്നും വീഡിയോയില്‍ തുറന്നു പറഞ്ഞു.
കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് പ്രവീണും മൃദുലയും രംഗത്ത് വന്നത്. ചാനലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വീട്ടില്‍ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതര്‍ക്കം ഉണ്ടാകുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മൃദുലയെ ഗര്‍ഭിണിയാണെന്ന പരിഗണപോലും നല്‍കാതെ കുടുംബാംഗങ്ങള്‍ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തുവെന്നും വീഡിയോയില്‍ പറയുന്നു. പ്രവീണിന്റെ ദേഹത്തും പരുക്കുകള്‍ പറ്റി. സംഭവത്തില്‍ ഇരുവരും കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കള്‍ ആയതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.
സഹോദരനായ കൊച്ചുവിനാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്‌നേഹിക്കുന്നവരെല്ലാം പെണ്‍കോന്തന്മാരാണ്. ഈ വീട് താന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടില്‍ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയില്‍ അച്ഛന്‍ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീണ്‍ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്. സഹോദരന്‍ പല തവണ മദ്യപിച്ച് വീട്ടില്‍ വരികയും തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താന്‍ ആ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാന്‍ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.
പീഢന വിവരം പുറത്തറിയിച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു. കാഴ്ചകരുടെ എണ്ണം മാത്രമല്ല ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍നിരയിലേക്ക് ഇവരുടെ വീഡിയോ എത്തുകയും ചെയ്തു. ആരാധകരുടെ സംശയങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ സൈബര്‍ അറ്റാക്കിനെതിരെയും മൃദുലയും പ്രവീണും നേരത്തെ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്‌സ്പ്ലനേഷന്‍ വീഡിയോയുമായി കൊച്ചു എന്ന പ്രണവ് എത്തിയതും. ഇന്നലെ പ്രവീണ്‍ പങ്കുവെച്ച വീഡിയോയ്ക്ക് കുടുംബം എന്ത് മറുപടിയുമായാണ് എത്തുന്നതെന്ന ആകാംഷയിലാണ് സോഷ്യല്‍ മീഡിയ.
അതേ സമയം ഏറെ ആശിച്ചു മോഹിച്ചു കിട്ടിയ കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ ആകയാല്‍ കുറെ ദിവസം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും പ്രവീണും മൃദുലയും പറയുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന കമന്റുകള്‍ തന്നെയും തന്നെക്കാള്‍ ഏറെ മൃദുലയെയും ഏറെ വേദനിപ്പിക്കുന്നുണ്ട് എന്നാണ് പ്രവീണ്‍ പറയുന്നത്.
അതേ സമയം സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവം തങ്ങള്‍ക്ക് നല്ല അനുഭവമാണ് നല്‍കിയത് എന്നും, പ്രൈവറ്റ് ആശുപത്രിയേക്കാള്‍ നമ്മള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിശ്വസിക്കുന്നുണ്ട്. എന്താണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ചാല്‍ കുഴപ്പം എന്നും ഇരുവരും ചോദിക്കുന്നു. തന്നോട് ഡോക്ടര്‍മാര്‍ ആയാലും നഴ്സുമാര്‍ ആയാലും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെട്ടത് എന്നും തന്റെ കുഞ്ഞും താനും വളരെ സേഫ് ആകും അവിടെ എന്ന ഉറച്ച വിശ്വാസം തുടക്കം മുതല്‍ ഉണ്ടായിരുന്നു എന്നും മൃദുല പറയുന്നു. തന്റെ സഹോദരിയുടെ പ്രസവവും അവിടെ ആയതുകൊണ്ടുതന്നെ ഇവിടെ മതി എന്നത് തന്റെ തീരുമാനം ആയിരുന്നു എന്നും മൃദുല കൂട്ടിച്ചേര്‍ത്തു.
അതേസമയം കുടുംബവുമായി ചില വിഷയങ്ങള്‍ ഉണ്ടെന്ന സൂചന പ്രവീണ്‍ നേരത്തെ നല്‍കിയിരുന്നു. കുഞ്ഞിന്റെ ജന്മ സമയത്തു നല്‍കാന്‍ ഒരു അഡ്ഡ്രസ്സ് തനിക്ക് ഉണ്ടായിരുന്നില്ല എന്നും ഏറെ വേദനിപ്പിച്ച സംഗതിയാണ് അതെന്നും പ്രവീണ്‍ പറഞ്ഞു മാത്രമല്ല, ഇത്രയും നാള്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇനി മറ്റൊരു ഇടത്തിലേക്ക് പോകുമ്പോള്‍ വലിയ വേദനയാണ്. ഇപ്പോള്‍ എല്ലാ ദിവസവും വാടകവീടിനു വേണ്ടി ഉള്ള ഓട്ടത്തില്‍ ആണ് താനെന്നും പ്രവീണ്‍ പറഞ്ഞിരുന്നു. ഒരു ദിവസം കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ നല്‍കിയത്. നിരവധി അഭിപ്രായങ്ങളും വീഡിയോയില്‍ ലഭിക്കുന്നുണ്ട്.