- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവില്‍ നിന്നും രണ്ടര വയസ്സുകാരിയെ ട്രെയിനില്‍ തട്ടിക്കൊണ്ടു വന്നു; മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍: വിവരം അറിയിച്ചത് സഹയാത്രികര്‍
കാസര്‍കോട്: മംഗളൂരുവില്‍നിന്ന് എറണാകുളം സ്വദേശി തട്ടിയെടുത്ത കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ടര വയസ്സുകാരിയെ ആണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം സഹയാത്രികരാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് മംഗളൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. […]
കാസര്‍കോട്: മംഗളൂരുവില്‍നിന്ന് എറണാകുളം സ്വദേശി തട്ടിയെടുത്ത കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ടര വയസ്സുകാരിയെ ആണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം സഹയാത്രികരാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് മംഗളൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, മംഗളൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.
മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്കു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പം കൂട്ടിയെന്നുമാണ് റെയില്‍വേ പൊലീസിനോടു പറഞ്ഞത്. കുഞ്ഞിന്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈല്‍ഡ്ലൈന്‍ അധികൃതരും രാത്രി വൈകി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കള്‍ക്കു കൈമാറി.