- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി മുടക്കി സമ്മേളനവും പ്രതിഷേധവും; വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുന്നിലും നടത്തിയ പരിപാടികളില്‍ എം വി ഗോവിന്ദനും കടകംപള്ളിയും വി കെ പ്രശാന്തും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാക്കണം; ഇത്തരം സംഭവങ്ങള്‍ ചെറുതായി കാണാനാവില്ലെന്ന് ഹൈക്കോടതി
എം വി ഗോവിന്ദനും കടകംപള്ളിയും വി കെ പ്രശാന്തും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാക്കണം
കൊച്ചി: വഴി മുടക്കി സമ്മേളനവും പ്രതിഷേധവും നടത്തിയ നേതാക്കള്‍ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലുമാണ് നേതാക്കള്‍ നേരിട്ട് ഹാജരാകേണ്ടത്.
വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും, എം വിജയകുമാറും വികെ പ്രശാന്തും അടക്കമുള്ള നേതാക്കള്‍ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
വഴിയടച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്.
വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎല്‍എയോടും അന്നേ ദിവസം ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.