ന്യൂഡല്‍ഹി: കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗള കേശിനി എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അദ്ദേഹത്തിന് ലഭിക്കുക.

ഏഴ് കൃതികളാണ് അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് പിങ്ഗള കേശിനിക്ക് പുരസ്‌കാരം ലഭിച്ചത്. നിലവില്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറാണ്.

ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജയകുമാര്‍ നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ്. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ധവൃത്തങ്ങള്‍, രാത്രിയുടെ സാധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.