- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതി; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രന്‍
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: വയനാട് കോണ്‍ഗ്രസ് ട്രെഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എംഎല്‍എയെയും ഡിസിസി പ്രസിഡന്റിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാവണം. എന്‍എം വിജയനെ കോണ്‍ഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എംവി ഗോവിന്ദന്‍ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.