- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസിലന്‍ഡില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
കോട്ടയം: ന്യൂസിലന്‍ഡില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റില്‍. യുവാവിന്റെ വാക്കു വിശ്വസിച്ച് ഏഴുലക്ഷം രൂപ നല്കി ന്യൂസിലന്‍ഡിലെത്തിയ യുവതിക്ക് കിട്ടിയതാവട്ടെ പേപ്പര്‍ കമ്പനിയിലെ ജോലി. കാട്ടയം വാഴൂര്‍ കൊടുങ്ങൂര്‍ മാളികപ്പറമ്പില്‍ ജോണ്സണ് എം.ചാക്കോ (30)യെ ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ ചെയ്തത്.
േേകാട്ടയം മുട്ടമ്പലം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കോട്ടയം കഞ്ഞിക്കുഴിയിലെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു പ്രതി. യുവതിക്ക് ന്യൂസിലന്‍ഡില്‍ നഴ്സിങ് ജോലി തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. നഴ്സിങ് ജോലിക്കുള്ള വിസയാണ് യുവതിക്ക് കിട്ടിയത്. ഇതുകൊണ്ട് മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും കഴിയാത്തതിനാല്‍ യുവതി തിരികെ നാട്ടിലെത്തി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍, എസ്.ഐ. നെല്‍സണ്‍ സി.എസ്., സി.പി.ഒ.മാരായ പ്രതീഷ് രാജ്, അജേഷ്, അരുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കോടതി പ്രതിയെ റിമാന്‍ഡുചെയ്തു. മുഖ്യപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.