കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പത്തു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. മുനവ്വറലി ഹമീദ് എന്ന മാമുണ്ടേരി നെല്ലിയുള്ളതിലുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്.

സൗത്ത് എം.എല്‍.പി. സ്‌കൂളിന്റെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുനവ്വറലി, മദ്രസയോട് ചേര്‍ന്ന പറമ്പില്‍ പുളിപറിക്കാന്‍ മരത്തിലേറുകയായിരുന്നുവെന്നും അപ്പോഴാണ് കൊമ്പൊടിഞ്ഞ് കുട്ടി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് വളയം ഗവ. ആശുപത്രിയിലേക്ക് മാറ്റി. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.