- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിൽ പോലീസ് പരിശോധന; ചെങ്ങന്നൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് അന്യസംസ്ഥാന സ്വദേശി പിടിയിൽ; കണ്ടെടുത്തത് 103.32 ഗ്രാം ഹെറോയിൻ
ആലപ്പുഴ: വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പോലീസും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്. പശ്ചിമ ബംഗാൾ മാൽഡ സ്വദേശിയായ ഹസാർട്ടിൽ അനിഖ്വൽ (26) ആണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും 103.32 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുൺ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മജിസ്റ്ററേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.