കൊല്ലം: കൊല്ലത്ത് ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സഭേവത്തില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്. ജില്ലയില്‍ എല്ലായിടത്തും വില്‍പന നടത്തുന്നതിനാണ് പ്രതികള്‍ ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ചത്.

വയനകം സ്വദേശി രാജേഷ്‌കുമാര്‍, ഒഡീഷ സ്വദേശികളായ ബിക്കാരി ചരണ്‍ ഗൗഡ, സുശാന്ത് കുമാര്‍, രാജേഷ്‌കുമാര്‍ പോലായി എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. അഞ്ചു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. അന്തര്‍ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികള്‍. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. വിദ്യാര്‍ത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.