കോഴിക്കോട്: കോഴിക്കോട് പത്തരക്കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍. രമേശ് ബാരിക്ക്, ബലിയാര്‍ സിംഗ് എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ്, വെള്ളിപറമ്പ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഡാന്‍സാഫ് ടീമും, മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെഎ ബോസ്, മെഡിക്കല്‍ കോളേജ് എസ്‌ഐ അരുണ്‍ വിആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.