- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടി; പ്രതികള്‍ വന്‍ തട്ടിപ്പ് സംഘങ്ങള്‍: എട്ടു പേരെ അറസ്റ്റ് ചെയ്ത് പോലിസ്
സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടി; പ്രതികള്‍ വന്‍ തട്ടിപ്പ് സംഘങ്ങള്‍: എട്ടു പേരെ അറസ്റ്റ് ചെയ്ത് പോലിസ്
കണ്ണൂര്‍: സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ എട്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അതേസയം പ്രതികള്‍ വന്‍ തട്ടിപ്പ് സംഘാംഗങ്ങളെന്ന് സൈബര്‍ ക്രൈം പോലീസ് വ്യക്തമാക്കി. കോടികളുടെ തട്ടിപ്പാണ് ഇവര്‍ സ്വന്തം ബാങ്ക് അക്കൗണ്ട് വഴി നടത്തിയിരിക്കുന്നത്. കേസില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷര്‍ ഖാനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതികള്‍ കശ്മീര്‍ സ്വദേശികളായ മൂമിന്‍ നാസര്‍, ഫായിസ് അലി എന്നിവര്‍ കശ്മീര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായി പോലീസ് പറയുന്നു. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മാത്രം 118-ഓളം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഗുജറാത്തിലെ രേഷ്മ ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്.
പരാതിക്കാരിയെ ക്രെഡിറ്റ് കാര്‍ഡ് മേധാവിയാണെന്ന് ആദ്യം വിശ്വസിപ്പിച്ചു. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡില്‍ അടക്കാന്‍ വീഴ്ച വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് സി.ബി.ഐ.യില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് എസ്.ഐ. ടി. പ്രജീഷ്, എ.എസ്.ഐ. ജ്യോതി, സി.പി.ഒ. കെ. സുനില്‍ എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.