അടൂര്‍: ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം. സുഹൃത്തും ഏഴംകുളം സ്വദേശിയുമായ രാഹുല്‍ ഇവിടെയുള്ള ബൂസ്റ്റര്‍ ചായക്കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാഹുലിന്റെ ബൈക്കുമായി ജിത്തുവും ടോമും കരുവാറ്റ സിഗ്നല്‍ ഭാഗത്തേക്ക് ഓടിച്ചു പോകുന്ന വഴിയാണ് അപകടം.

ജിത്തുരാജ്‌

ഈ സമയം കരുവാറ്റ സിഗ്നല്‍ ഭാഗത്തുനിന്നും അടൂര്‍ ബൈപ്പാസിലേക്ക് വന്ന ബെന്‍സ് കാര്‍ തെറ്റായ ദിശയില്‍ വന്നു ടോമും ജിത്തുവും സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ടോംസി വര്‍ഗീസ്

പരുക്കേറ്റ ഇരുവരെയും അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. രണ്ടു പേരും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. അടൂര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.