- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2025ലെ പൊതു അവധി ലിസ്റ്റ് ഇതാ; 5 അവധികള്‍ വരുന്നത് ഞായറാഴ്ച
തിരുവനന്തപുരം: 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് പാസ്സാക്കി. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 -ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുളളൂ.
14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും. അവധിപ്പട്ടിക താഴെ.
ജനുവരി 2 മന്നം ജയന്തി, ഫെബ്രുവരി 26 ശിവരാത്രി, മാര്‍ച്ച് 31 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 14 വിഷു/അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 17 പെസഹ വ്യാഴം, ഏപ്രില്‍ 18 ദുഃഖവെള്ളി, മേയ് 1 മേയ്ദിനം, ജൂണ്‍ 6 ബക്രീദ്, ജൂലൈ 24 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ഒന്നാം ഓണം, സെപ്റ്റംബര്‍ 5 തിരുവോണം/നബിദിനം, സെപ്റ്റംബര്‍ 6 മൂന്നാം ഓണം, ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്.
പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ജനുവരി 26 റിപ്പബ്ലിക്ദിനം, ഏപ്രില്‍ 20 ഈസ്റ്റര്‍, സെപ്റ്റംബര്‍ 7 നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി, ജൂലൈ 17 ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.
നിയന്ത്രിത അവധിയായി മാര്‍ച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 9 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം എന്നിവയാണ്.
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികള്‍ ഫെബ്രുവരി 2ശിവരാത്രി, മാര്‍ച്ച് 31 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 14 വിഷു/ബി.ആര്‍.അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18 ദുഃഖവെള്ളി, മേയ് 1 മേയ്ദിനം, ജൂണ്‍ 6 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4 ഒന്നാം ഓണം, സെപ്റ്റംബര്‍ 5 തിരുവോണം/നബിദിനം, ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്.




