- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
കൊല്ലം: കൊട്ടാരക്കര ഉമ്മന്നൂരിൽ വീടിന് സമീപത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബൈജു-അമ്മു ദമ്പതികളുടെ മകനായ ദിലിൻ ബൈജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ദിലിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.
ഉയരം കുറഞ്ഞ കൈവരികളുള്ള കിണറ്റിലാണ് കുട്ടി വീണത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന്, അഗ്നിശമനസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.
Next Story