- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് 300-ഓളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി; അജ്ഞാത ജീവിയുടെ ആക്രമണമാണെന്ന് നിഗമനം; നാട്ടുകാര്‍ ആശങ്കയില്‍
പാലക്കാട്: തൃത്താല പട്ടിത്തറയില്‍ സ്വകാര്യ കോഴിക്കടയിലുണ്ടായ ദുരൂഹസംഭവം നാട്ടുകാരെ ആശങ്കയിലാഴ്ത്തി. സി.എം ചിക്കന്‍ സ്റ്റാളില്‍ ഉണ്ടായ സംഭവം അജ്ഞാത ജീവിയുടെ ആക്രമണമാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. കോഴിക്കടയിലെ 300-ഓളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പട്ടിത്തറ പമ്പ് ഹൗസിന് സമീപമുള്ള അക്ബര്‍ കൂടല്ലൂര്‍ ഉടമസ്ഥതയിലുള്ള സ്റ്റാളിലാണ് കൂട്ടമായ കോഴികള്‍ ചത്തതായി കാണ്ടെത്തുന്നത്. പല കോഴികളും കടിച്ചും കീറിയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ചസംഭവമറിഞ്ഞ് തൃത്താല പൊലീസ് സംഘവും വനവിഭവ സംരക്ഷണ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് കാരണം മൃഗങ്ങളുടെ ആക്രമണമാകാനാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് ഇനിയും ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.