- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; ആറിന്റെ കരയില്‍ സ്ത്രീയുടെയും പുരുഷന്റേതുമെന്ന് കരുതുന്ന ചെരിപ്പുകള്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 33 വയസ് തോന്നിപ്പിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറിന്റെ കരയില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്റേതുമെന്ന് കരുതുന്ന ചെരിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.
തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.
Next Story