- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് പിന്തുടരുന്നത് മനസിലാക്കി മാരുതി കാറിൽ നെട്ടോട്ടം; മതിലിൽ ഇടിച്ചു നിന്ന കാറിൽ നിന്ന് ഇറങ്ങിയോടിയ രണ്ടു പേർ പിടിയിൽ; നാലുകിലോയോളം കഞ്ചാവ് വാഹനത്തിൽ നിന്ന് കണ്ടെടുത്തു
പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടരുന്നതറിഞ്ഞ് മാരുതി കാറിൽ പാഞ്ഞ യുവാക്കൾ അപകടത്തിൽപ്പെട്ടു. മതിലിൽ ഇടിച്ചു നിന്ന വാഹനത്തിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ചെറിയനാട് ദീപാലയം വീട്ടിൽ ജയന്റെ മകൻ നിതിൻ (31), നെടുവരംകോട് അഞ്ജു നിവാസിൽ വിശ്വനാഥന്റെ മകൻ വിഷ്ണു (29) എന്നിവരാണ് പിടിയിലായത്.
മാരുതി കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടർന്നത്. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിലെ വെണ്ണിക്കുളത്ത് വച്ച് ഡാൻസാഫ് ടീമിന്റെ സുമോ വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തിയ ശേഷം കുതിച്ച കാർ വെണ്ണിക്കുളം പോളിടെക്നിക് കോളേജിന്റെ സമീപത്തുള്ള മതിലിൽ ഇടിച്ചിട്ടു നിന്നു. ഇറങ്ങിയോടാൻ ശ്രമിച്ച രണ്ടു പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും രണ്ടു പാക്കറ്റുകളിലായി നാല് കിലോയിൽ പരം കഞ്ചാവും കണ്ടെടുത്തു. കോയിപ്രം പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്