- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ നാലു വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു; അസ്വാഭാവിക മരണത്തില്‍ അന്വേഷണം
പൊള്ളലേറ്റ നാലു വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു
കണ്ണൂര്‍: തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂര്‍ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്.
സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍
Next Story