തിരുവനന്തപുരം: 47-ാമത് സൂര്യാ ഫെസ്റ്റിവലിൽ പ്രസംഗ പരമ്പരകൾക്ക് തുടക്കമായി. ഡിസംബർ 1 ന് തുടങ്ങിയ പ്രസംഗ പരമ്പരകൾ ഡിസംബർ 10 ന് സമാപിക്കും. കല സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ സംസാരിക്കും. ഗണേശം സൂര്യ നാടക കളരിയിൽ വൈകിട്ട് 6.45 മുതലാണ് പ്രസംഗ പരമ്പരകൾ അരങ്ങേറുക. മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ നിരവധി ഹ്രസ്വചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിക്കും. അഡ്വ എം ആർ അനിൽ, മുഹമ്മദ് ഫക്രുദീൻ അലി, സന്ദീപ് വാരിയർ, വി കെ വാസവൻ, ഷാജൻ സ്കറിയ, ജോമോൻ പുത്തൻപുരക്കൽ, നികേഷ് കുമാർ, അഹാന കൃഷ്ണകുമാർ, ശബരിനാഥൻ എന്നിവരാണ് വരും ദിവസങ്ങളിൽ സംസാരിക്കുക.

ഡിസംബർ 2 2024

മുഖ്യാതിഥി : അഡ്വ എം ആർ അനിൽ


ഡിസംബർ 3 2024

മുഖ്യാതിഥി : മുഹമ്മദ് ഫക്രുദീൻ അലി, രാഷ്ട്രീയ നിരീക്ഷകൻ

ഡിസംബർ 4 2024

മുഖ്യാതിഥി : സന്ദീപ് വാരിയർ, രാഷ്ട്രീയ പ്രവർത്തകൻ

ഡിസംബർ 5 2024

മുഖ്യാതിഥി : വി എൻ വാസവൻ, സഹകരണവകുപ്പ് മന്ത്രി

ഡിസംബർ 6 2024

മുഖ്യാതിഥി : ഷാജൻ സ്കറിയ, മുതിർന്ന മാധ്യമ പ്രവർത്തകൻ

ഡിസംബർ 7 2024

മുഖ്യാതിഥി : ജോമോൻ പുത്തൻപുരക്കൽ, സാഹിത്യകാരൻ

ഡിസംബർ 8 2024

മുഖ്യാതിഥി : നികേഷ് കുമാർ, മാധ്യമ പ്രവർത്തകൻ

ഡിസംബർ 9 2024

മുഖ്യാതിഥി : അഹാന കൃഷ്ണകുമാർ, ചലച്ചിത്ര നടി

ഡിസംബർ 10 2024

മുഖ്യാതിഥി : ശബരിനാഥൻ, രാഷ്ട്രീയ പ്രവർത്തകൻ

111 ദിവസം നീണ്ടുനിൽക്കുന്ന കലാ-സാംസ്‌കാരികോത്സവത്തിൽ രണ്ടായിരത്തിൽപ്പരം കലാകാരന്മാരാണ്‌ പങ്കെടുക്കുന്നത്‌. സംഗീതം, നൃത്തം, നാടകം, ചിത്രരചന, പ്രസംഗം, ചലച്ചിത്രം, ലഘു ചലച്ചിത്രങ്ങൾ, കവിയരങ്ങ്, കഥയരങ്ങ്, ശിൽപ്പശാല തുടങ്ങിയ വിവിധ കലകളെ ഒരു കുടക്കീഴിൽ എത്തിക്കുന്നു എന്നതാണ് മേളയുടെ പ്രത്യേകത.