ഹരിപ്പാട്: വീട്ടിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് 52-കാരനായ തൊഴിലാളി മരിച്ചു. കാർത്തികപ്പള്ളി സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

വെട്ടിയ മരത്തിന്റെ തടി വലിച്ചു താഴെയിട്ടപ്പോൾ സന്തോഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനിടെ കാൽ ചെളിയിൽ പുതഞ്ഞുപോയതിനാൽ സന്തോഷിന് ഓടി മാറാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് ഉടൻ തന്നെ സന്തോഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ : ബിന്ദു, മക്കൾ: സന്ദീപ്, അപർണ.