കോഴിക്കോട്: ഗള്‍ഫില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ മധ്യവയസ്‌കന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ്(55) മരിച്ചത്.

ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിൽ എത്തിയത്. തുടര്‍ന്ന് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസിലെ ജീവനക്കാരനായിരുന്നു യൂസഫ്. ഭാര്യ ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് (കടവത്തൂര്‍), നശ(മൊകേരി).