- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിട്ട് ക്ലാസ് കഴിഞ്ഞ് കളിചിരികളുമായി വീടിന് മുന്നിൽ വന്നിറങ്ങി; പിടിവിട്ട് ഓടിയതും അപകടം; അമ്മയുടെ കൺമുന്നിൽ വച്ച് സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം; വേദനയായി കുഞ്ഞ് ആരവ്
പാലക്കാട്: അമ്മയുടെ കൺമുന്നിൽ വച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് ദാരുണമായി മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്.
ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. ബസിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.
Next Story