- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ പാട്; അബദ്ധത്തിൽ ഷോക്കേറ്റതാകാമെന്നും സംശയം; വെങ്ങാനൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ നിന്നും; പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹം
തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അലോക് നാഥിനെയാണ് രാവിലെ ആറ് മണിയോടെ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിൽ പോലീസ് പറയുന്നത് കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story