- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തയ്യാറാക്കിയത് 12000 ലഡു; പരാജയപ്പെട്ടാൽ അതെന്ത് ചെയ്യുമെന്ന് നാട്ടുകാർക്കും ആശങ്ക; തൃക്കാക്കരയിലെ സ്വതന്ത്രന് മിന്നും വിജയം; 'വെൽഡൺ സാബു'വെന്ന് സോഷ്യൽ മീഡിയ
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ 12,000 ലഡു തയ്യാറാക്കി തൃക്കാക്കരയിലെ 40-ാം വാർഡിൽ നിന്ന് വിജയിച്ച് ശ്രദ്ധേയനായി സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസ്. 142 വോട്ടിന്റെ ലീഡ് നേടിയാണ് സാബു ഫ്രാൻസിസ് വിജയം ഉറപ്പിച്ചത്. ഫലം കാത്തുനിൽക്കാതെ ലഡു തയ്യാറാക്കി വെച്ച സാബുവിന്റെ ആത്മവിശ്വാസം വെറുതെയായിരുന്നില്ലെന്ന് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വ്യക്തമായി.
സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്നാണ് ലഡു ഉണ്ടാക്കിയത്. പരാജയപ്പെട്ടാൽ ഈ ലഡുക്കൾ എന്തുചെയ്യുമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആശങ്ക. എന്നാൽ, എല്ലാ ആശങ്കകൾക്കും വിരാമമിട്ട് സാബു വിജയം സ്വന്തമാക്കുകയായിരുന്നു. 40-ാം വാർഡിന് പുറമെ, സാബുവും അദ്ദേഹത്തിൻ്റെ ഭാര്യ ഓമനയും മുൻപ് മത്സരിച്ച് വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം ചെയ്തു
"വല്ലാത്തൊരു കോൺഫിഡൻസിൻ്റെ ഉടമയാണ് സാബു" എന്നാണ് ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കമന്റുകൾ. വോട്ടെണ്ണലിന്റെ തലേ ദിവസവും തൻ്റെ വിജയം ഉറപ്പാണെന്ന് സാബു ഫ്രാൻസിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2020-ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. അന്നും ഫലപ്രഖ്യാപനത്തിന് മുൻപേ ലഡു തയ്യാറായിരുന്നു എന്നത് സാബു കുടുംബത്തിന്റെ ഈ വിജയതന്ത്രത്തിന്റെ തുടർച്ച വ്യക്തമാക്കുന്നു. ഏത് കാര്യത്തിനും ഓടിയെത്തുന്ന ഓമനയെയും സാബുവിനെയും തങ്ങൾക്ക് മറക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.




