കോഴിക്കോട്: ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി അടുത്തുള്ള വിവാഹ വീട്ടിൽ പോയിരുന്നു.

മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. ഇന്നാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ നിന്നും കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.