- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആന'കളുടെ നെറ്റിപ്പട്ടവും വെൺചാമരവുമെല്ലാം നിരത്തിവെച്ചു; കാഴ്ച്ചക്കാരെ ആവേശത്തിലാക്കി പഞ്ചാരിമേളം; എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധം; ആറാട്ടുപുഴക്ഷേത്രത്തിൽ ആനയില്ലാതെ പ്രതീകാത്മക പൂരം സംഘടിപ്പിച്ചു
തൃശ്ശൂർ: ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിശദികരണത്തിന് പിന്നാലെ വലിയ വിമർശനവും വിവാദങ്ങളുമാണ് നടക്കുന്നത്. ഇതിനിടെ, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ഒരു ക്ഷേത്രം.
തൃശ്ശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം നടത്തി. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം നടത്തിയത്. പ്രതിഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടത്തി. ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവും ആലവട്ടവും മുത്തുക്കുടയും അലങ്കാരങ്ങളും നിരത്തിയാണ് പ്രതീകാത്മക പൂരം സംഘടിപ്പിച്ചത്.
'101' ആനകൾ നിരന്നുനിന്നിരുന്ന കാലമുണ്ടായിരുന്നു ആറാട്ടുപുഴ പൂരത്തിനെന്നും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ തൃശൂർപൂരത്തിനേക്കാൾ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി. സുധാകരൻ, വൈസ് പ്രസിഡന്റ് കെ. വിശ്വനാഥൻ, സെക്രട്ടറി കെ. രഘുനന്ദനൻ,ജോയിന്റ് സെക്രട്ടറി രവി ചക്കോത്ത്, ട്രഷറർ കെ.കെ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും സമിതി പറഞ്ഞു.