- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവേഴ്സ് വന്ന പിക്കപ്പ് വാൻ ദേഹത്ത് കയറി ഇറങ്ങി മൂന്നര വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയ്ക്കൊപ്പം അങ്കണവാടിയിൽ നിന്ന് മടങ്ങവെ

X
കായണ്ണ: കൂടത്താംപൊയിൽ മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.
Next Story


