- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെത്തി വാഹന മോഷണം; ഒറ്റ രാത്രിയിൽ കടത്തിയത് 3 ബൈക്കുകൾ; മൂന്നംഗ സംഘം പോലീസ് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബൈക്ക് മോക്ഷണ സംഘം പിടിയിൽ. ഒറ്റരാത്രിയിൽ പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധികളിൽ നിന്നും മൂന്നു ബൈക്കുകൾ കവർന്ന സംഘമാണ് പോലീസ് പിടിയിലായത്. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നംഗ സംഘം ബൈക്കുകൾ കവർന്നത്.
ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘം പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകളാണ് മോഷ്ടിച്ചത്. കൂടാതെ ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ സംഘം പെട്രോൾ പമ്പിലെത്തിയത് പോലീസ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് വിധേയരാക്കി.
തുടർന്ന് പ്രതികൾ നൽകിയ മൊഴിയിൽ ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.