മലപ്പുറം: ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താന്‍ മുസ്ലിംലീഗ് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. മുസ്ലിം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീഗ് ലക്ഷ്യം. ഓരോ വിഷയത്തെയും വര്‍ഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങള്‍ നിരാകരിക്കും. ദി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധ താല്‍പ്പര്യമാണ്. ലീഗിന് പതിച്ചുകൊടുത്ത സ്ഥലമല്ല മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.